ദുബൈയില്‍ ‘റോപ്​വേ’ ഗതാഗതം വരുന്നു

‘റോപ്​വേ’ ഗതാഗതം ആരംഭിക്കുന്നതി​െന്‍റ പ്രാഥമികഘട്ട നടപടികള്‍ക്ക്​​ റോഡ്​ ഗതഗാത അതോറിറ്റി (ആര്‍.ടി.എ)യും ഫ്രഞ്ച്​ കമ്ബനിയായ എം.എന്‍.ഡിയും കരാറില്‍ ഒപ്പുവെച്ചു.കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബിനുകളാണ്​ നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്​. ഇത്​ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. റോപ്​വേ ഗതാഗതത്തില്‍ ഫ്രാന്‍സിലെ ശ്രദ്ധേയ കമ്ബനിയായ എം.എന്‍.ഡിയുടെ കാബ്​ലൈന്‍ സംവിധാനമാണ്​ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്​.പൂര്‍ണമായും ഓ​ട്ടോമാറ്റിക്​ ആയ ഡ്രൈവറില്ലാത്ത സംവിധാനമാണിത്​. പദ്ധതിയുടെ പ്രാഥമികഘട്ട പഠനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള​ ധാരണപത്രമാണ്​ ഒപ്പുവെച്ചിരിക്കുന്നത്​. നിലവില്‍ ഷാര്‍ജയില്‍ റോപ്​വേ ഗതാഗത സംവിധാന പദ്ധതി പരീക്ഷണാടിസ്​ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്​.ഫ്രഞ്ച് ആല്‍പ്‌സ് പ്രദേശം ആസ്ഥാനമായ തങ്ങളുടെ റോപ്‌വേ ഡിസൈന്‍ സെന്‍ററില്‍ വികസിപ്പിക്കുന്ന കാബ്‌ലൈന്‍ സാങ്കേതികവിദ്യ പുതിയ നഗര ഗതാഗത അനുഭവത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എന്‍.ഡി സി.ഇ.ഒ സാവിയര്‍ ഗാലറ്റ്​ ലാവല്ലെ പറഞ്ഞു. കമ്ബനിയുടെ എന്‍ജിനീയറിങ്​ ടീം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതി​െന്‍റ ഡിസൈനിന്​ അന്തിമരൂപം നല്‍കാനും നഗര സഞ്ചാരം കുറക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനും പരിശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.പരമ്ബരാഗത റോപ്‌വേ ഗതാഗത സംവിധാനങ്ങളില്‍നിന്ന്​ വ്യത്യസ്​തമായി ആധുനികവും ഭംഗിയുള്ളതും ഉൗര്‍ജ ഉപയോഗം കുറഞ്ഞതുമായ സംവിധാനമാണ്​ തങ്ങളുടേതെന്ന്​ കമ്ബനി അവകാശപ്പെടുന്നു. ഫ്രഞ്ച്​ സര്‍ക്കാറി​െന്‍റ സുസ്​ഥിര വികസന വകുപ്പുമായി സഹകരിച്ചാണ്​ കമ്ബനി റോപ്​വേ മോഡല്‍ വികസിപ്പിച്ചത്​.2030ഓടെ നഗരത്തിലെ 25 ശതമാനം ഗതാഗത സംവിധാനങ്ങളും യാത്രക്കാര്‍ക്ക്​ സ്വയം ഓടിക്കാന്‍ കഴിയുന്നതാക്കാന്‍ ലക്ഷ്യമിട്ട്​ രൂപപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായാണ്​ കരാറില്‍ ആര്‍.ടി.എ ഒപ്പുവെച്ചത്​.ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നൂതന ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ദുബൈയിലെ സുസ്ഥിര ഗതാഗത ശൃംഖല മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന്​ ആര്‍.ടി.എയുടെ റെയില്‍ ഏജന്‍സി സി.ഇ.ഒ ആയ അബ്​ദുല്‍ മുഹ്​സിന്‍ ഇബ്രാഹീം യൂനസ്​ പറഞ്ഞു.

Comments (0)
Add Comment