നിയമസഭ കൈയ്യാങ്കളിക്കേസ് ചൂടുള്ള ചര്‍ച്ചയായി തുടരുമ്ബോള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രണ്ടാംദിവസവും സഭയിലെത്തിയില്ല

ആരോഗ്യ കാരണങ്ങളാലാണ് മന്ത്രി സഭയിലെത്താത്തതെന്നാണ് വിശദീകരണം. പനി ബാധിച്ച്‌ വിശ്രമിക്കുന്നതിനാല്‍ മൂന്നു ദിവസം സഭയില്‍ എത്താനാകില്ലെന്ന് മന്ത്രിയുടെ ഒാഫിസ് അറിയിച്ചത്. ഇന്നലെ പ്ലസ് ടു ഫലം പ്രഖ്യാപിച്ചുള്ള വാര്‍ത്താസമ്മേളനത്തിന് മന്ത്രി എത്തിയിരുന്നു.മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന ആവശ്യം തള്ളിയതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോ‍യി. കയ്യാങ്കളിക്കേസ് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. മന്ത്രി ശിവന്‍കുട്ടി‍യെ പുറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണം. കോടതി വിധിയില്‍ സന്തോഷിക്കുന്നത് മുന്‍ മന്ത്രി കെ.എം. മാണിയുടെ ആത്മാവായിരിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടിക്കെതിരായ സുപ്രീംകോടതി വിധി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സാധിക്കുമോ‍? എന്ന് ചോദിച്ച പി.ടി. തോമസ്, മന്ത്രിയെ പുറത്താക്കിയില്ലെങ്കില്‍ മുഖ്യമന്ത്രി അതിനേക്കാള്‍ വലിയ കുറ്റവാളിയാകുമെന്ന് ചൂണ്ടിക്കാട്ടി.രാജിവെക്കേണ്ട പ്രശ്നമായി കോടതി വിധിയെ കാണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. കേസ് പിന്‍വലിക്കാനുള്ള നടപടി നിയമവിരുദ്ധമല്ല. സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. പൊതുതാല്‍പര്യം പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.പ്രോസിക്യൂട്ടറുടെ നടപടിയില്‍ അസ്വാഭാവികതയില്ല. അപേക്ഷ സമര്‍പ്പിക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ട്. കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ നിയമവിരുദ്ധമായിരുന്നില്ല. അസാധാരണമായ ഒരു നടപടിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.ഒരു കാലത്ത് പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ ഉണ്ടായ സംഭവമാണ്. വനിതാ അംഗങ്ങളുടെ പരാതി പൊലീസിന് കൈമാറിയിട്ടില്ല. അന്നുണ്ടായത് ഏകപക്ഷീയ നിലപാടാണ്. കേസ് പിന്‍വലിക്കാനുള്ള നടപടി ദുരുദ്ദേശമല്ലെന്ന് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.2015ല്‍ യു.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റി​െന്‍റ കാ​ല​ത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ന്‍ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ്​ കേ​സി​നാ​ധാ​രം. നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.കേസ് പിന്‍വലിക്കാനാകില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇന്നലെ വിധിച്ചു. മന്ത്രി ശിവന്‍ കുട്ടിയെ കൂടാതെ മുന്‍ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​ടി. ജ​ലീ​ല്‍, മുന്‍ എം.എല്‍.എമാരാ‍യ കെ. അജിത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍.

Comments (0)
Add Comment