പഴയ കാല സിനിമയിലെ ചിത്രമല്ല മറിച്ച്‌ ഷാറൂഖാന്‍ സ്‌കൂള്‍ യൂണിഫോമിലുള്ള ചിത്രമാണ് വൈറലായി ക്കൊണ്ടിരിക്കുന്നത്

താരത്തിന്റെ ഒരു ആരാധകനാണ് ക്ലാസിലെ കുട്ടികള്‍ക്കൊപ്പം ഒരു കടയില്‍ നില്‍ക്കുന്ന ഷാറൂഖ് ഖാന്റെ ചിത്രം പങ്കുവെച്ചത്. ഇതോടെ ആരാധകര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.നിരവധി താരങ്ങളും ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നു. 1992ല്‍ ബോളിവുഡ് സിനിമയായ ദീവാനക്ക് മുമ്ബ് ടെലിവിഷനിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.പിന്നീട് ഡര്‍, ബാസീഗര്‍, ദില്‍വാലെ ദുല്‍ഹനിയ ലേജായേങ്കേ, കുച്ച്‌ കുച്ച്‌ ഹോത്താ ഹേ എന്നീ ചിത്രങ്ങളിലൂടെ ഷാറൂഖ് ഖാന്‍ ബോളിവുഡില്‍ താരമായി മാറി.അതേസമയം പത്താന്‍ എന്ന ചിത്രത്തിലാണ് ഷാറൂഖ് ഖാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഷാറൂഖ് ഖാന്‍ അഭിനയിക്കുന്ന പത്താന്‍ ഒരു സപൈ-ത്രില്ലറാണ്. ചിത്രത്തില്‍ ദീപിക പദുകോണാണ് നായിക.

Comments (0)
Add Comment