പ്രിയദർശന്റെ ഹംഗാമ 2 മിന്നാരത്തിന്റെ ഹിന്ദി റീമേക്ക്

ഏഴ് വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്ത ഹംഗാമ 2 മലയാള സിനിമ മിന്നാരത്തിന്റെ റീമേക്ക് . ഹംഗാമ 2 വിന്റെ ട്രെയ്ലർ റിലീസ് ചെയ്തതോടെയാണ് സിനിമ മിന്നാരത്തിന്റെ റീമേക്കാണെന്ന് വ്യക്തമായത്. ജൂലൈ 23ന് ഡിസ്നി ഹോട്ട്‌സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.

30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാര്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത്. പരേഷ് റാവല്‍, ശില്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്. കാമിയോ റോളില്‍ അക്ഷയ് ഖന്നയും സിനിമയിൽ എത്തുന്നുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു 2003ല്‍ പുറത്തിറങ്ങിയ ഹംഗാമ.

പതിനാറ് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഹംഗാമ 2 ആളുകൾ ഇപ്പോഴും മറന്നിട്ടില്ലെന്ന് ഈസ്റ്റേൺ ഐക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞിരുന്നു. നിർമ്മാതാക്കളായ വീനസ് റെക്കോർഡ്സുമായി നല്ല ബന്ധമാണുള്ളത്. അവരോടൊപ്പം ചെയ്‍ത തേസ് ഒഴികെയുള്ള ചിത്രങ്ങളെല്ലാം മികച്ച വിജയമായിരുന്നു. ഹംഗാമയുടെ തുടർച്ചയല്ല ഹംഗാമ 2വെന്നും പുതിയ കഥയാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Comments (0)
Add Comment