മലയാളികള്‍ ഇത്രയും നാള്‍ കുടിച്ചത് വെള്ളം ചേര്‍ത്ത ജവാന്‍ റം

പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന്‍ റം നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവില്‍ വന്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തി. വന്‍തോതില്‍ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം വെള്ളം ചേര്‍ത്തിരുന്നതായാണ് കണ്ടെത്തിയത്.വര്‍ഷങ്ങളായി നടക്കുന്ന ഈ തട്ടിപ്പ് എക്സൈസ് സംഘമാണ് കണ്ടെത്തിയ്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ ജനറന്‍ മാനനേജര്‍ അലക്‌സ് പി ഏബ്രാഹാമിന്റെ നേതൃത്വത്തിലാണ് ഇവിടെ ക്രമക്കേട് നടത്തിയിരിക്കുന്നത്. അലക്‌സിനെ കൂടാതെ മാനേജര്‍ യു ഹാഷിം, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗിരീഷ്, മേഖാ മുരളി എന്നിവരടക്കം ഏഴുപേരെയാണ് പ്രതി ചേര്‍ക്കപ്പട്ടിരിക്കുന്നത്.ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലാണ് ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നത്. ഇതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്ബനിക്ക് നല്‍കിയിരുന്നു. ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു. മധ്യപ്രദേശില്‍ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റര്‍ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.

ഇന്നലെ പിടികൂടിയ ഇവിടുത്തെ ജീവനക്കാരന് അരുണ്‍ കുമാറാണ് ക്രമക്കേടില്‍ ഉന്നതര്‍ക്കുളള പങ്ക് അന്വേഷണ സംഘത്തിന് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ജനറല്‍ മാനേജര്‍ അടക്കം 7 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. മദ്യനിര്‍മാണത്തിനായി സര്‍ക്കാരിന്റെ ഡിസ്റ്റിലറിയിലേക്കു കൊണ്ടു വന്ന സ്പിരിറ്റിന്റെ അളവില്‍ തിരിമറി നടക്കുന്നതായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തിരുവല്ലയ്ക്കു സമീപം പുളിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന ലോഡുകളിലാണു വെട്ടിപ്പ് നടന്നത്. രണ്ടു ടാങ്കറുകളുടെ കാബിനിലായി സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും എക്‌സൈസ് കണ്ടെടുത്തു.

Comments (0)
Add Comment