മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനംനടത്തിയവര്‍ക്കുള്ള പുരസ്‌ക്കാരം കൈമാറി

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്ന വ്യക്തിയ്ക്ക്/സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 2020-21 വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് അര്‍ഹനായ ആലംകോട് സ്വദേശിയായ ശ്രീജേഷ് പന്താവൂരിനുള്ള പുരസ്‌ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ സമ്മാനിച്ചു.പതിനായിരം രൂപയുടെ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമാണ് പുരസ്‌ക്കാരം. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സറീന ഹസീബ് അധ്യക്ഷയായി.ജില്ലയില്‍ മികച്ച ജന്തുക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ റീ-എക്കോ തിരുനാവായ വിനു. പി വെട്ടം, കൊലേരി തേഞ്ഞിപ്പലം കെ.നീരജ്, കുറ്റിപ്പുറം തളികപ്പറമ്ബില്‍ ടി.പി സക്കീര്‍, മലപ്പുറം അത്തോളി വീട്, എ. ടി മുഹമ്മദ് ഷിമില്‍, പെരിന്തല്‍മണ്ണ പി.ടി സന്തോഷ്, പുന്നശ്ശേരി തുവൂര്‍ മുഹമ്മദ് അലി എന്നിവര്‍ക്കുള്ള പ്രത്യേക അഭിനന്ദന സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. കെ. വി. ഉമ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം നഗരസഭ കൗണ്‍സിലര്‍ കെ.പി.എ ഷരീഫ്, ജില്ലാമൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി സുരേഷ്, ജില്ലാ മൃഗാശുപത്രിയിലെ ഫീല്‍ഡ് ഓഫീസര്‍ ശ്രീ ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

Comments (0)
Add Comment