മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നാണ് നരസിംഹം

2000ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമ കൂടിയായിരുന്നു. മീശ പിരിച്ച്‌ പോ മോനേ ദിനേശ എന്നെഴുതിയ ജീപ്പില്‍ കറങ്ങിയ ഇന്ദുചൂഡന്‍ അന്ന് ആരാധകരെ ഹരം കൊള്ളിച്ചിരുന്നു.21 വര്‍ഷം മുമ്ബ് മലയാളകളുടെ മനസിലേക്ക് ഓടിക്കയറിയ നരസിംഹം ജീപ്പിന്റെ ഇപ്പോഴത്തെ ഉടമ മധു ആശാന്‍ ആണ്. നരസിംഹം പുറത്തിറങ്ങി കുറച്ച്‌ നാളുകള്‍ക്കുള്ളില്‍ തന്നെ ജീപ്പ് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ മധു ആശാന് വില്‍ക്കുകയായിരുന്നു. ആന്റണിയുടെ സുഹൃത്ത് ആയിരുന്നു മധു ആശാന്‍.80000 രൂപയ്ക്കാണ് അന്ന് ജീപ്പ് വാങ്ങിയത് എന്നാണ് മധു ആശാന്‍ പറയുന്നത്. കോടികള്‍ പ്രതിഫലമായി തരാമെന്ന് പറഞ്ഞാലും അദ്ദേഹം ജീപ്പ് വില്‍ക്കാന്‍ ഒരുങ്ങില്ല. തനിക്ക് ബാക്കിയെല്ലാം സമ്ബാദിക്കാന്‍ സാധിച്ചത് ഈ ജീപ്പ് കാരണമാണെന്ന് മധു പറയുന്നു.പിണറായി വിജയന്‍ ഈ വണ്ടിയില്‍ കേറി പ്രചാരണം നടത്തിയ ശേഷമാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയതെന്ന് ആശാന്‍ പറയുന്നു.

Comments (0)
Add Comment