രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,649 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇതില്‍ പകുതിയിലധികം രോഗികളും കേരളത്തിലാണ്.20,772 പേര്‍ക്കാണ് വെള്ളിയാഴ്ച കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്നലെ 116 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.രാജ്യത്ത് ഇതുവരെ 3,16,13,993 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,07,81,263 പേര്‍ രോഗമുക്തി നേടി.നിലവില്‍ 4,08,920 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,291 പേര്‍ രോഗമുക്തി നേടുകയും 593 മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് 4,23,810 മരണമാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

Comments (0)
Add Comment