132 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 29,689 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 415 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 42,363 പേര്‍ക്ക് അസുഖം ഭേദമായി.124 ദിവസത്തിനു ശേഷംരാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയായി റിപ്പോര്‍ട്ട് ചെയ്തു. 3,98,100 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്.നിലവില്‍ രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ്. ഇത് വരെ 44.19 കോടി വാക്‌സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു. ദില്ലിയില്‍ ഓഗസ്റ്റ് 1 മുതല്‍ ദില്ലി മൃഗശാല സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം മുതല്‍ ദില്ലിയില്‍ തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തനഅനുമതി ലഭിച്ചിരുന്നു. മെട്രോയും ബസുകളും മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.