ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ യുഎഇ രണ്ടാം സ്ഥാനത്തേക്ക്

ഗ്ലോബല്‍ ഫിനാന്‍സിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന വിവരം . കോവിഡ് വ്യാപനത്തിലെ പ്രതിരോധത്തെ കൂടി അടിസ്ഥാനമാക്കിയാണ് 134 രാജ്യങ്ങളെ ഗ്ലോബല്‍ ഫിനാന്‍സ് പട്ടികയില്‍ പെടുത്തിയിരിക്കുന്നത്‌.ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഐസ്‌ലന്‍ഡാണ്‌ ഒന്നാം സ്ഥാനത്ത് എത്തിയത് . യുഎഇ രണ്ടാമതും ഖത്തര്‍ മൂന്നാം സ്ഥാനത്തുമാണ്. സിംഗപ്പൂരാണ് നാലാമത്. നോര്‍വെ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, മംഗോളിയ, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.കോവിഡ് അപകടസാധ്യതക്ക് പുറമെ, യുദ്ധം, വ്യക്തിഗത സുരക്ഷ , സമാധാനം,പ്രകൃതി ദുരന്തം, എന്നീ കാര്യങ്ങളും ഇതിന് അടിസ്ഥാനമായി പരിഗണിച്ചു . മെയ് 30 വരെയുള്ള വിവരങ്ങള്‍ പരിഗണിച്ചുള്ളതാണ് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിനേഷന്‍, മരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളിലെ തുല്യത എന്നിവയെല്ലാം റിപ്പോര്‍ട്ടിലേക്ക് പരിഗണിച്ചിട്ടുണ്ട് .ഇതിന് പുറമെ മറ്റു ഗള്‍ഫ് രാജ്യങ്ങളായ ബഹ്‌റൈന്‍ 12 ആം സ്ഥാനത്തും കുവൈത്ത് 18-ലും സൗദി അറേബ്യ 19-ാം സ്ഥാനത്തുമാണ്. ഒമാന്‍ 25-ാം സ്ഥാനത്താണ് . 134 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യന്‍ 91-ാമതാണ്. അതെ സമയം ഫിലിപ്പൈന്‍സാണ് സുരക്ഷിത രാജ്യങ്ങളില്‍ ഏറ്റവും പിന്നിലെത്തിയത് .

Comments (0)
Add Comment