ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് ഈദുല്‍ അദ്ഹ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. അതിനുള്ള പ്രചോദനമാകട്ടെ ബലി പെരുന്നാള്‍ ആഘോഷമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.കോവിഡ് മഹാമാരി കൂടുതല്‍ ശക്തമായ ഒരു ഘട്ടമാണിത്. സാമൂഹിക അകലം പാലിച്ച്‌ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാള്‍ ആഘോഷിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍. പ്രതിസന്ധിയുടെ ഈ നാളുകളില്‍ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവര്‍ക്കും നാടിനും വേണ്ടി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുന്ന സുമനസ്സുകളാണെന്നും പിണറായി വിജയന്‍ കുറിച്ചു.മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപംത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍. പ്രതിസന്ധിയുടെ ഈ നാളുകളില്‍ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവര്‍ക്കും നാടിനും വേണ്ടി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുന്ന സുമനസ്സുകളാണ്.സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. അതിനുള്ള പ്രചോദനമാകട്ടെ ബലി പെരുന്നാള്‍ ആഘോഷം. കോവിഡ് മഹാമാരി കൂടുതല്‍ ശക്തമായ ഒരു ഘട്ടമാണിത്.സാമൂഹിക അകലം പാലിച്ച്‌ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാള്‍ ആഘോഷിക്കണം. എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Comments (0)
Add Comment