വസ്ത്രങ്ങള്‍ അലക്കുവാന്‍ ഉപയോഗിക്കുന്ന, ലൂബ്രി​േക്കറ്റിങ്​ ഘടകങ്ങള്‍ അടങ്ങിയന്ന ഉല്‍പന്നമാണ് ഫാബ്രിക് സോഫ്റ്റനെറുകള്‍

ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാഷിങ്​ മെഷീനില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്ബോള്‍ വസ്ത്രങ്ങളുടെ നാരുകള്‍ (ഫൈബര്‍) മൃദുവാകുന്നതിനും സുരക്ഷിത ആവരണം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.എന്ത് കൊണ്ട് ഇതുപയോഗിക്കണം?ഫാബ്രിക് സോഫ്റ്റ്നറി​െന്‍റ ഗുണങ്ങളും ഫലങ്ങളും അതി​െന്‍റ ഉല്‍പന്നങ്ങളുടെ തരങ്ങള്‍ അനുസരിച്ചു വ്യത്യാസപ്പെടുന്നുണ്ടെങ്കിലും പൊതുവായ ചില ഗുണങ്ങളുണ്ട്.വസ്ത്രങ്ങള്‍ മൃദുവും ചുളിവില്ലാത്തതുമായി നിലനിര്‍ത്തുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണിത്.നാരുകള്‍ തമ്മിലുള്ള ഘര്‍ഷണം (friction) കുറയ്ക്കുന്നതിനാല്‍ വസ്ത്രങ്ങള്‍ എളുപ്പം കീറുന്നതില്‍ നിന്നു സംരക്ഷിക്കുകയും കൂടുതല്‍ കാലം നില നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.തുണികളില്‍ സുഗന്ധം പരത്തുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗം കൂടിയാണിത്.

ചില കരുതലുകള്‍:

എന്തിനും ഉണ്ടാവുമല്ലോ ചില പാര്‍ശ്വഫലങ്ങള്‍. അതിനാല്‍, ഫാബ്രിക് സോഫ്റ്റനെറുകള്‍ ഉപയോഗിക്കുമ്ബോഴും ചില കരുതലുകള്‍ നല്ലതാണ്​. തൊലിക്ക് അല്ലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ വേണം. ഫാബ്രിക് സോഫ്റ്റ്നര്‍ നിര്‍മ്മാതാക്കള്‍ flame- resistant എന്ന് ലേബല്‍ ചെയ്ത വസ്ത്രങ്ങളില്‍ അവ ഉപയോഗിക്കരുതെന്ന് ശുപാര്‍ശ ചെയ്യുന്നു. ഫാബ്രിക് സോഫ്റ്റ്നര്‍ അമിതമായി ഉപയോഗിച്ചാല്‍ വസ്ത്രങ്ങളില്‍ തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്​. അതിനാലാണ്​ ഇത്തരം വസ്​ത്രങ്ങളില്‍ ഉപയോഗിക്കരുതെന്ന്​ പറയുന്നത്​.

Comments (0)
Add Comment