വാക്‌സിനേഷന്‍ ഇന്ത്യയില്‍ കൊവിഡ് മരണസാധ്യത 0.4 ശതമാനമായി കുറച്ചതായി പഠനം

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷം രോഗബാധയുണ്ടായവരില്‍ 0.4 ശതമാനം മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. 10 ശതമാനം പേര്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ നിവേദിത ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പറയുന്നു. 677 കൊവിഡ് രോഗികളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ വാക്‌സീന്‍ സ്വീകരിച്ച 86 ശതമാനം പേരിലും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്നും കണ്ടെത്തി.പഠനം കൊവിഡ് വാക്‌സിനേഷന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതാണന്നും വാക്‌സിന്‍ സ്വീകരിക്കുന്നത് രോഗതീവ്രത കുറയ്ക്കുമെന്നാണ് വ്യക്തമാകുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Comments (0)
Add Comment