സ്ത്രീ സുരക്ഷ സെമിനാര്‍ നടത്തി

സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ച്‌ വരുന്ന അതിക്രമങ്ങള്‍ക്കെതിരായി വാകയാര്‍ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സ്നേഹഗാഥാ സ്ത്രീ സുരക്ഷാ സെമിനാര്‍ നടത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപിക എം. മോനിഷ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് പി.ജി. ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പേരൂര്‍ സുനില്‍,അഡ്വ. തോമസ് ജോര്‍ജ്, എം. ഗിരീശരന്‍ നായര്‍, എസ്. സജി, ഷെഫീഖ്, റഫീഖ്, ആകാശ് തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിച്ചു.

Comments (0)
Add Comment