യുവേഫ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ചാമ്ബ്യന്‍സ് ലീഗിന്റെ അവസാന രണ്ട് പതിപ്പുകള്‍ തുര്‍ക്കി നഗരത്തില്‍ ആതിഥേയത്വം വഹിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് പോര്‍ച്ചുഗലിലേക്ക് മാറ്റുകയായിരുന്നു.യൂറോ 2020 നുള്ള തയ്യാറെടുപ്പിനായി രണ്ട് നഗരങ്ങളും നടത്തിയ ശ്രമങ്ങളെയും സാമ്ബത്തിക നിക്ഷേപത്തെയും അംഗീകരിക്കുന്ന ഒത്തുതീര്‍പ്പ് കരാറിന്റെ ഭാഗമായാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങള്‍ എടുത്തതെന്ന് അലക്സാണ്ടര്‍ സെഫെറിന്‍ പറഞ്ഞു. കൂടാതെ, 2022ലെ ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ആതിഥേയത്വം വഹിക്കാനും കമ്മിറ്റിയില്‍ തീരുമാനമായി.തുര്‍ക്കിയിലെ അറ്റാറ്റുര്‍ക്ക് ഒളിമ്ബിക് സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലായിരുന്നു 2020-21 സീസണിലെ ഫൈനല്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത് യുകെ സര്‍ക്കാര്‍ തുര്‍ക്കിയെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ പോര്‍ട്ടോയിലേക്ക് മാറ്റുകയും ചെയ്തു. ഫൈനലില്‍ ഏകപക്ഷീകമായ ഒരു ഗോളിന് ചെല്‍സി കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് കിരീടം ചൂടി.