ACCOK ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നോട്ട് ബുക്ക് ചലഞ്ചിന്റെ ഉദ്ഘാടനം ഹരിപ്പാട് SHO സംജിത് ഖാൻ നിർവഹിച്ചു. മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്ത ചടങ്ങ്ACCOK ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് ജി രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുന്ദരൻ പ്രഭാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ അവാർഡ് നേടിയ പോലീസ് ഓഫീസർമാരായ എസ് ശ്രീകുമാർ, എൻ നിഷാദ്, എം അരുൺ എന്നിവരെ
ACCOK സംസ്ഥാന ജനറൽ സെക്രട്ടറി അബി ഹരിപ്പാട്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് വെങ്ങാലി എന്നിവർ ചേർന്ന് ആദരിച്ചു.
വിവിധ സ്കൂളുകളിലെ നിർധന കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ഹരിപ്പാട് സബ്ഇൻസ്പെക്ടർ ഗിരീഷ്, ഗീത അശോകൻ, സലിം ചിങ്ങോലി, ജഗേഷ് ബി ജി, സജീവ് പൂവള്ളി, ജി എസ് ബൈജു എന്നിവർ പ്രധാന അധ്യാപകർക്ക് കൈമാറി. ACCOK മണ്ഡലം ട്രഷറർ AK മധു കൃതജ്ഞത നിർവഹിച്ചു..