പഠനോപകരണ വിതരണ ഉദ്ഘാടനം CONNECTING HEARTS FOUNDATION ൻറെ EDUSUPPORT പ്രോജക്ടിൻറെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം [16.07.2021].
അമ്പലത്തറ ഗവൺമെൻറ് യു.പി. എസ് സ്കൂളിൽ വച്ച് നടന്നു.പരിപാടിയിൽ ബഹുമാനപ്പെട്ട ശ്രീ. വിൻസൻറ് MLA, തിരു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സലീമിന് പഠനോപകരണ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.
1000 കുട്ടികൾക്കായി തയ്യാറാക്കിയ പഠനോപകരണ കിറ്റുകൾ നൽകുന്ന സ്കൂളുകൾ.
അമ്പലത്തറ യുപിഎസ്🔗സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പൂന്തുറ🔗C. H മുഹമ്മദ് കോയ മെമ്മോറിയൽ ഹൈസ്കൂൾ വള്ളക്കടവ്🔗 ഗവ: യുപിഎസ് ബീമാപള്ളി🔗പേപ്പാറ ട്രൈബൽ സെറ്റിൽമെൻറ് ഏരിയ അമ്പലത്തറ സ്കൂളിലേക്കുള്ള കിറ്റുകൾ സ്കൂൾ പ്രതിനിധി ശ്രീ നജീബ് സാർ അമ്പലത്തറ വാർഡ് കൗൺസിലർ വി. സുലോചനനിൽ നിന്നും ഏറ്റുവാങ്ങി.
പ്രസ്തുത പരിപാടിയിൽ കണക്റ്റിംഗ് ഹാർട്സ് അഡ്മിൻ പാനൽ മെമ്പർ അൽ അമീൻ സ്വാഗതമാശംസിച്ചു.
ചെയർമാൻ അർഷദ് റഷീദ് അദ്ധ്യക്ഷത നിർവഹിച്ചു. അമ്പലത്തറ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം ഇ, അനസ്, ജലാൽ സർ, സഖാവ് സലിം, സെയ്ഫുദ്ദീൻ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു.