കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ ബാരലിന് 67.77 ഡോളര്‍ നിരക്കാണ് രേഖപ്പെടുത്തിയത്.ജൂലൈ അഞ്ചിന് ക്രൂഡോയിലിന് 77.16 ഡോളര്‍ വിലയുള്ളപ്പോള്‍ ഇന്ത്യയില്‍ പലയിടത്തും പെട്രോള്‍ വില നൂറ് കടന്നിരുന്നു. എന്നാല്‍ ഇത് 67.77 ഡോളര്‍ നിരക്കിലെത്തിയപ്പോഴും വര്‍ധിപ്പിച്ച ഇന്ധനവില കുറയ്ക്കാത്ത നിലപാടാണ് എണ്ണക്കമ്ബനികള്‍ സ്വീകരിച്ചിരിക്കുന്നത്.അതേസമയം, ഇന്ധനവില ഇത്രയധികം ഉയര്‍ന്നിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാനുള്ള ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ നട്ടംതിരിയുന്നതിനിടെയാണ് സര്‍ക്കാരിന്റെ ജനദ്രോഹപരമായ നീക്കങ്ങള്‍.