ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്ബരയ്‌ക്ക് ഇന്ന് തുടക്കം

നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക 3 മണിക്ക് മത്സരം ആരംഭിക്കും. പേസര്‍മാരെ തുണയ്‌ക്കുന്ന പിച്ചാണ് നേട്ടിംഗ്ഹാമില്‍ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളാണ് പരമ്ബരയില്‍ ഉള്ളത്. ഓവല്‍, മാഞ്ചസ്റ്റര്‍, ലീഡ്‌സ്, ലണ്ടന്‍ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍ നടക്കുന്നത്.ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ ന്യൂസിലാന്റിനോട് തോറ്റ ശേഷമാണ് ടീം ഇന്ത്യ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ടെസ്റ്റ് പരമ്ബരയ്‌ക്ക് ഇറങ്ങുന്നത്. ഐ.സി.സി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഭാഗമായി പുതിയ സീസണിലെ ആദ്യ ടെസ്റ്റ് പരമ്ബരയാണ് ഇന്ന് ആരംഭിക്കുന്നത്. പരിക്കുകളാണ് തുടക്കത്തിലെ ഇന്ത്യയെ അലട്ടുന്നത്. രണ്ട് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് പരിക്ക് തടസ്സമായത്. ഓപ്പണറായി ഇറങ്ങേണ്ട ശുഭ്മാന്‍ ഗില്ലിനും മായങ്ക് അഗര്‍വാളിനും പരിശീലനത്തിനിടെയാണ് പരിക്കേറ്റത്.ഓപ്പണര്‍മാരില്‍ രോഹിത് ശര്‍മ്മക്കൊപ്പം കെ.എല്‍.രാഹുലിനെ തീരുമാനിച്ചിട്ടുണ്ട്. പേസ് ബൗളിംഗിനെ തുണയ്‌ക്കുന്ന പിച്ചില്‍ രോഹിത് ശര്‍മ്മ സ്വിംഗ് ബൗളിംഗിനെ നേരിടുന്നതില്‍ വിജയിച്ചാല്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യക്കാകും. മൂന്നാം സ്ഥാനത്ത് തേജേശ്വര്‍ പൂജാര സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. നായകന്‍ വിരാട് കോഹ്ലിയുടെ റണ്‍ ക്ഷാമം തീര്‍ക്കാന്‍ ഈ പരമ്ബരയ്‌ക്കാകുമോ എന്നും കാത്തിരിക്കണം. രാജ്യാന്തര തലത്തില്‍ രണ്ടു വര്‍ഷത്തിനിടെ ഒരു സെഞ്ച്വറി പോലും വിരാട് നേടിയിട്ടില്ല.മധ്യനിരയില്‍ അജിങ്ക്യാ രഹാനേയും ഋഷഭ് പന്തുമാണ് ഇന്ത്യന്‍ കരുത്ത്. റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന രഹാനേയ്‌ക്ക് വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ നല്ല അവസരമാണ്. ഏകദിന ശൈലിയില്‍ ബാറ്റ് വീശാതെ ഉറച്ചുനിന്നു പൊരുതാനായാല്‍ ഋഷഭ് പന്തിന് ഓസ്‌ട്രേലിയക്കെതിരെ നടത്തിയ പ്രകടനം ആവര്‍ത്തിക്കാനും സാധിക്കും. ബാറ്റിംഗ് കരുത്തുകൂട്ടാനാണ് രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയത്. അശ്വിനാണ് സ്പിന്‍ ബൗളിംഗിന് നേതൃത്വം കൊടുക്കുന്നത്. ന്യൂസിലാന്റിനെ സ്വിംഗ് ബൗളിംഗിലൂടെ വിഷമിപ്പിച്ച മുഹമ്മദ് ഷമിയും ടീമിലുണ്ട്. പേസ് നിരയെ നയിക്കുന്നത് ബൂംമ്രയും ഇഷാന്തുമാണ്.ജോറൂട്ടിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. റോറി ബേണ്‍സ്, ഡോം സിബ്ലേ, സാക് ക്രോളി, ഒലീ പോപേ, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, സാം കുറന്‍, ഒലീ റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക് ലീച്ച്‌, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ആദ്യ ടെസ്റ്റില്‍ ഇറങ്ങുന്നത്.ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ്മ, കെ.എല്‍.രാഹുല്‍, വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ആദ്യ ടെസ്റ്റില്‍ ഇറങ്ങുന്നത്.

Comments (0)
Add Comment