ഇന്ത്യന്‍ സ്കൂളുകള്‍ അടക്കം കുവൈത്തിലെ വിദേശ വിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ 26ന് തുറക്കും

സ്വദേശി സ്കൂളുകളിലും സ്വകാര്യ അറബിക് സ്കൂളുകളിലും ഒക്ടോബര്‍ 3 നാകും റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി അലി അല്‍ മുദ്‌ഹഫ് അറിയിച്ചു. 24 ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെ 175 വിദേശ വിദ്യാലയങ്ങളാണ് രാജ്യത്തുള്ളത് .കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ അടച്ചിട്ട വിദ്യാലയങ്ങളാണ് ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം തുറക്കുന്നത്. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാകും സ്കൂള്‍ പ്രവര്‍ത്തിക്കുക .വിദേശ വിദ്യാലയങ്ങള്‍ക്ക് അധ്യയന വര്‍ഷ കലണ്ടര്‍ അനുസരിച്ച്‌ ഓണ്‍‌ലൈന്‍ ക്ലാസുകള്‍ ഏതുസമയത്തും ആരംഭിക്കാം. എന്നാല്‍ റഗുലര്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 26ന് മാത്രമേ ആരംഭിക്കാവൂ.ഒരു ക്ലാസില്‍ പരമാവധി 20 കുട്ടികള്‍ മാത്രമായിരിക്കണം. ഒരു കുട്ടിയുടെ തലയില്‍ നിന്ന് അടുത്ത കുട്ടിയുടെ തലയിലേക്ക് 2 മീറ്റര്‍ അകലം പാലിക്കും വിധമായിരിക്കണം ഇരിപ്പിടം. മാസ്ക്, സാനിറ്റൈസര്‍ കൃത്യമായും ഉപയോഗിക്കേണ്ടതാണ് .

Comments (0)
Add Comment