ഇന്ത്യയെമ്ബാടുമുള്ള ജനസഹസ്രങ്ങള്‍ ഇന്ന് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും

കൊവിഡ് മഹാമാരിക്ക് ഇടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് രാജ്യത്താകമാനം ആഘോഷങ്ങള്‍ നടക്കുക. ശാരീരിക അകലം, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇത്തവണയും ആഘോഷങ്ങളുടെ ഭാഗമാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും.. മൂന്ന് സേന വിഭാഗങ്ങളില്‍ നിന്ന് പ്രധാനമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.അതേസമയം, സിപിഐഎമ്മും സിപിഐയും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കും. 10 മണിക്ക് എകെജി ഭവനിലും, 11 മണിക്ക് സിപിഐ ആസ്ഥാന മന്ദിരത്തിലും ദേശീയ പതാക ഉയത്തും. രാജ്യവ്യാപകമായി എല്ലാ പാര്‍ട്ടി യൂണിറ്റുകളും ആഘോഷ പരിപാടികള്‍ നടക്കും. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കും.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Comments (0)
Add Comment