രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോട് കൂടി ഇസ്ലാമിക കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ* നടത്തുകയുണ്ടായി.. ഐ സി എ ചെയർമാൻ അഡ്വക്കേറ്റ്എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാതന്ത്ര്യ ദിനാഘോഷ സമ്മേളനം ജില്ലാ ജഡ്ജി എ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ്,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അദ്ദേഹം അവാർഡുകൾ വിതരണം ചെയ്തു. അഡ്വക്കേറ്റ് എം കെ നൗഫൽ ദേശീയ പതാക ഉയർത്തി. കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ സെക്രട്ടറി അബൂബക്കർ, അനസ് മുഹമ്മദ് ഇസ്മായിൽ,, അൻവർ മീരാൻ എസ്.ജെ എന്നിവർ പങ്കെടുത്തു സംസാരിച്ചു.