കുമ്ബളങ്ങയാണ് ഇതിലെ പ്രധാന ചേരുവ. വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവവും കൂടിയാണിത്. ഓലന്‍ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചയ്ക്ക് അരച്ചും വയ്ക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണുന്നത്. രണ്ടിന്റെയും രുചിയില്‍ വ്യത്യസവു മുണ്ട്.
ചേരുവകള്‍
കുമ്ബളങ്ങ- ഒരു ചെറിയ കഷ്ണം
പച്ച മുളക്-2 എണ്ണം
വന്‍പയര്‍- ഒരു പിടി
എണ്ണ-ഒരു സ്പൂണ്‍
കറിവേപ്പില
തേങ്ങ പാല്‍ – അരമുറി തേങ്ങയുടെ പാല്‍
തയ്യാറാക്കുന്ന വിധം
പാകം ചെയ്യുന്ന വിധം
തേങ്ങാ പാല്‍ പിഴിഞ്ഞ് ആദ്യത്തെ പാല്‍ എടുത്തു മാറ്റി വയ്ക്കുക. രണ്ടാംപാലും, മൂന്നാം പാലും എടുക്കുക. വന്‍പയര്‍ പകുതി വേവാകുമ്ബോള്‍ കുമ്ബളങ്ങയും പച്ചമുളക് കീറിയതും ഇട്ടു വേവിക്കുക. നല്ലപോലെ വെന്തു ഉടയുമ്ബോള്‍ ഉപ്പ് ചേര്‍ക്കണം. ചെറു തീയില്‍ തേങ്ങാ പാല്‍ ചേര്‍ത്ത് ഇളക്കുക. ഒന്നു ചൂടാകുമ്ബോള്‍ അടുപ്പില്‍ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേര്‍ക്കുക. ചാറ് അധികം കുറുകിയും അധികം അയഞ്ഞും ഇരിക്കരുത്.