കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയിലുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി

കനത്ത നാശനഷ്ടമുണ്ടായ ഭൂകമ്ബത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട്-ഓ-പ്രിന്‍സില്‍നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായി. ഹെയ്തി തീരത്ത് സുനാമിയോ മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

Comments (0)
Add Comment