403 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 38,487 പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്.രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 59 ശതമാനവും കേരളത്തില്‍ നിന്നാണ്. എറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തില്‍ തന്നെയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 17,106 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. 83 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 4,34,367 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡില്‍ മരിച്ചത്. നിലവില്‍ 3,53,398 പേരാണ് ചികിത്സയിലുള്ളത്.