കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറയില്‍ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍

മേഖലയില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഒരാഴ്ച പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.കഴിഞ്ഞ ഒരുകൊല്ലത്തിനിടെ ഇതാദ്യമായാണ് ഈ മേഖലയില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പോലീസിനെ സഹായിക്കാന്‍ കൂടുതല്‍ സൈനിക സേവനം ഉറപ്പുവരുത്തുമെന്നും ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ രാജ്യത്തിന്റെ പലഭാഗങ്ങളും ലോക്ക്ഡൗണിലേക്ക് പോയപ്പോഴും കാന്‍ബെറ പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതമായിരുന്നു.അതെ സമയം കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് സിഡ്‌നിയും മെല്‍ബണും നിലവില്‍ പൂര്‍ണ ലോക്ക്ഡൗണിലാണ്‌. രാജ്യത്ത് പലയിടങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ് .

Comments (0)
Add Comment