രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ആസ്പയര്‍ ലോജിസ്റ്റിക്സ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല നാസര്‍ അല്‍ നെയ്മി, ലുലു ഗ്രൂപ് ഇന്‍റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു. 2021, 2022 വര്‍ഷങ്ങളില്‍ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍െറ കായിക, കമ്യൂണിറ്റി പരിപാടികള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്പോണ്‍സര്‍മാരാവും.”ഏഷ്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പുമായി കരാര്‍ ഒപ്പിടുന്നതില്‍ സന്തുഷ്ടരാണ്” -ആസ്പയര്‍ ലോജിസ്റ്റിക്സ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല നാസര്‍ അല്‍ നേമി പറഞ്ഞു. ജി.സി.സിയില്‍ 211 ഔട്ട്ലെറ്റുകളുള്ള ലുലു, മധ്യേഷ്യയിലെ റീട്ടെയില്‍ വ്യാപരരംഗത്തെ അതിപ്രശസ്തമാണ്.”കായിക രംഗത്ത് ലോകത്തിലെ തന്നെ മികവുറ്റ കേന്ദ്രമായി മാറിയ ആസ്പയര്‍ ഫൗണ്ടേഷനുമായി സഹകരിക്കുന്നത് ഞങ്ങള്‍ക്ക് ബഹുമതിയാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ സജീവവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ഈ പങ്കാളിത്തത്തിനു ഒരു വലിയ പങ്കുണ്ട്. വരും നാളില്‍ ഈ ബന്ധം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആസ്പയര്‍ സോണുമായി മികച്ച സഹകരണം ഉറപ്പുവരുത്തും” -ലുലു ഗ്രൂപ് ഇന്‍റര്‍നാഷനല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് പറഞ്ഞു.ഇന്ത്യയില്‍നിന്ന് കായിക താരങ്ങളെ ഖത്തറില്‍ കൊണ്ടുവന്നു മികച്ച പരിശീലനം നല്‍കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ അധികൃതര്‍, ലുലു ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.