സ്വർത്തത തലയ്ക്കുപിടിച്ച ഈ കാലഘട്ടത്തിൽ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ഖത്തറിലെ ബാർശീമിന് തോന്നിയത് വലിയൊരു അദ്ദേഹത്തെ വാനോളം ഉയർത്താൻ ഇടയായി ടോക്യോ ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ് അവസാന ഫൈനൽ മത്സരമാണു രംഗം..
ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണു ഫിനീഷിംഗിനായുള്ള ഫൈനലിൽ എതിരിടുന്നത്..രണ്ടു പേരും 2.37 മീറ്റർ ചാടി തുല്യത പുലർത്തി നിൽക്കുന്നു..!! ഒളിമ്പിക്സ് ഒഫീഷ്യൽസ് മൂന്നു വീതം അറ്റമ്പ്റ്റുകൾ കൂടി രണ്ടു പേർക്കും നൽകിയെങ്കിലും 2.37 മീറ്ററിനു മുകളിലെത്താൻ രണ്ടു പേർക്കും കഴിഞ്ഞില്ല പിന്നീട് ഓരോ അറ്റമ്പ്റ്റു കൂടി രണ്ടു പേർക്കും നൽകിയെങ്കിലും കാലിനു സാരമയ പരിക്കു പറ്റിയ തമ്പേരി അവസാന അറ്റമ്പ്റ്റിൽ നിന്നും പിൻ വാങ്ങുന്നു.. ബാർഷിമിനു മുന്നിൽ മറ്റൊരു എതിരാളിയുമില്ലാത്ത നിമിഷം..ഈസിയായി തനിക്കു മാത്രമായി സ്വർണ്ണത്തിലേക്കടുക്കാനാവുന്ന മുഹൂർത്തം..!! എന്നാൽ ബാർഷിം ആ സമയത്ത് ഒഫീഷ്യലിനോട് ചോദിക്കുന്നു ഞാനും അവസാന അറ്റമ്പ്റ്റിൽ നിന്നും പിന്മാറിയാൽ സ്വർണ്ണം ഞങ്ങൾ രണ്ടു പേർക്കുമായി പങ്കുവെക്കപ്പെടാനാകുമോ ? ഒഫിഷ്യൽ ഒന്നുകൂടി ഉറപ്പു വരുത്തിയിട്ട് പറയുന്നു അതെ അപ്പോൾ സ്വർണ്ണം രണ്ടു പേർക്കു കൂടെ പങ്കു വെക്കപ്പെടും.. ബാർഷിമിനു പിന്നെ ആലോചിക്കാനൊന്നുമുണ്ടായില്ല അറ്റമ്പ്റ്റിൽ നിന്നും പിന്മാറുകയാണെന്ന് അറിയിക്കുന്നു..ഇത് കണ്ടു നിന്ന ഇറ്റലിക്കാരൻ എതിരാളി തമ്പേരി ഓടി വന്നു ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു..!! കായിക രംഗത്തെ നമ്മുടെ ഹൃദയം തൊടുന്ന സ്നേഹത്തിന്റെ മഹത്തായ പങ്കുവെപ്പാണു അവിടെ നമ്മൾ കണ്ടത്.. മതങ്ങളും വർണ്ണങ്ങളും രാജ്യാതിർത്തികളും അപ്രസക്തമാക്കുന്ന സ്പോർട്ട്സ്മാൻ സ്പിരിറ്റിന്റെ അവർണ്ണനീയമായ മാനവീക ഔന്നദ്ധ്യമാണു അവിടെ വെളിവാക്കപ്പെട്ടത്….കടപ്പാട്