ചെങ്കൽ ചൂളയിലെ കലാകാരൻമാർക്ക് പ്രേംനസീർ സുഹൃത് സമിതിയും, ഭാരത് ഭവനും ചേർന്നൊരുക്കിയ സ്നേഹാദരവ് ആഗസ്റ്റ് ഏഴിന് തൈക്കാട് ഭാരത് ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു

ചെങ്കൽ ചൂളയിലെ കലാകാരൻമാർക്ക് പ്രേംനസീർ സുഹൃത് സമിതിയും, ഭാരത് ഭവനും ചേർന്നൊരുക്കിയ സ്നേഹാദരവ് ആഗസ്റ്റ് ഏഴിന് തൈക്കാട് ഭാരത് ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, Ad.V.K. പ്രശാന്ത് എം.എൽ.എ , തമ്പാന്നൂർ വാർഡ് കൗൺസിലർ സി. ഹരികുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഭാരത് ഭവൻ മെമ്പർ റോബിൻ സേവ്യർ , പ്രേം നസീറിന്റെ മകൻ ഷാനവാസ്, യുവ സാഹിത്യ പ്രതിഭ സബീർ തിരുമല, TMC മൊബൈൽ ടെക്നോളജി മാനേജിംഗ് ഡയറക്ടർ ജമീൽ യൂസഫ് , പ്രേം നസീർ സുഹൃത് സമിതി സാരഥികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ , ഡോ: വാഴമുട്ടം ചന്ദ്രബാബു, അനിത, കണ്ണൻ പള്ളിപ്പുറം, അശോകൻ അനന്തപുരം എന്നിവരോടൊപ്പം ചെങ്കൽ ചൂളയിലെ കലാകാരൻമാർ.

ചടങ്ങിൽ വെച്ച് സുഹൃത് സമിതിയിലെ മെമ്പർമാരുടെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ മക്കൾക്കുള്ള ഉപഹാര സമർപ്ണവും നടന്നു.ചടങ്ങിൽ വൈറലായ സൂര്യയുടെ നൃത്ത ചുവടുകൾ കലാകാരൻമാർ അവതരിപ്പിച്ചു.

Comments (0)
Add Comment