ഡല്‍ഹിയില്‍ കോവിഡ് വ്യാപനം കുറയുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പോസിറ്റീവ് കേസുകള്‍ മാത്രം

74,649 സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ ഫലമാണിത്. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 0.06 ശതമാണ്.സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും ആദ്യ ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തിട്ടുള്ളവരാണ്.രാജ്യത്താകെ വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ഒരു കോടിയോളം ഡോസ് വാക്‌സിനാണ് ഇന്ത്യയില്‍ വിതരണം ചെയ്തത്. കൊറോണ വ്യാപനത്തെ തടയാന്‍ വാക്‌സിനേഷന്‍ പരമാവധി വേഗത്തിലാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം.

Comments (0)
Add Comment