തമിഴ്നാട്ടില്‍ കോവിഡ് വൈറസ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തിയറ്ററുകളില്‍ അമ്ബത് ശതമാനം പേരെ നാളെ മുതല്‍ പ്രവേശിപ്പിക്കാം. ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മൃഗശാലകളിലും ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കും. വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമാവും പ്രവേശനം അനുവദിക്കുക.ഈ ഇളവുകള്‍ സഹിതം തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ സെപ്റ്റംബര്‍ ആറുവരെ നീട്ടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്കൂളുകളും കോളജുകളും തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്നതിനെ സംബന്ധിച്ച്‌ സെപ്റ്റംബര്‍ 15ന് ശേഷം തീരുമാനം എടുക്കും.

Comments (0)
Add Comment