8500 വിദേശികളും 30,000ത്തോളം അഫ്ഗാന് പൗരന്മാരും ഉള്‍പ്പെടെ 39,827 പേര്‍ക്കാണ് യു.എ.ഇ അഭയമൊരുക്കിയത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാെന്റ നിര്‍ദേശപ്രകാരമാണ് ഇവരെ യു.എ.ഇയില്‍ എത്തിച്ചത്. യു.എ.ഇയുടെ വിമാനങ്ങളിലും സൈനിക വിമാനങ്ങളിലുമായിരുന്നു ഇവരെ എത്തിച്ചത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് കൂടുതല്‍ പരിഗണന നല്‍കിയതെന്നും ദുരിതകാലത്ത് അഫ്ഗാനിസ്താനോെടാപ്പം നിലനില്‍ക്കുമെന്നും മുന്‍ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.മാനുഷിക പരിഗണന നല്‍കിയാണ് ഇവരെ എത്തിച്ചത്. ഇവരില്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. കോവിഡ് ബാധിതരെ പ്രത്യേക മുറികളിലേക്ക് മാറ്റി. കൈയും കാലും ഒടിഞ്ഞവര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. അബൂദബി ഹ്യൂമാനിറ്റേറിയന്‍ സിറ്റിയിലാണ് കൂടുതല്‍ പേരെയും താമസിപ്പിച്ചിരിക്കുന്നത്. അഫ്ഗാന് പൗരന്മാര്ക്ക് ദീര്‍ഘകാലത്തേക്ക് ഇവിടെ തങ്ങാനുള്ള അനുമതിയും താമസവും യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ട്.യു.എസ്, യു.കെ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള 8500 പേരെ നേരത്തേ ഇവിടെ എത്തിച്ചിരുന്നു. ഇവര്‍ വൈകാതെ സ്വന്തം നാട്ടിലേക്ക് മടങ്ങും. 30 ശതമാനവും കുട്ടികളാണ്. 30 ശതമാനം പുരുഷന്‍മാരും ബാക്കി സ്ത്രീകളും ഉള്‍ െപ്പടുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണം, താമസം, ആരോഗ്യപരിരക്ഷ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗര്‍ഭിണികള്‍ക്കും ചികിത്സ ആവശ്യമുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. രണ്ടു പതിറ്റാണ്ടായി അഫ്ഗാനിസ്താനിലേക്ക് നിരവധി സഹായങ്ങളാണ് യു.എ.ഇ എത്തിക്കുന്നത്. റെഡ് ക്രസന്റിെന്റ നേതൃത്വത്തില്‍ ഭക്ഷണം എത്തിച്ചും മറ്റു സഹായങ്ങള്‍ ചെയ്തും ദുരിതമേഖലയില്‍ യു.എ.ഇ കൈത്താങ്ങായിരുന്നു.