വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനെട്ടര കോടിയിലധികം പേര്‍ രോഗമുക്തി നേടിയപ്പോള്‍ നാല്‍പ്പത്തിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ക്ക് വൈറസ് കാരണം ജീവന്‍ നഷ്‌ടമായി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നത്. അമേരിക്കയില്‍ മൂന്ന് കോടി എഴുപത്തി രണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.36 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്‌ടമായി.ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21,445 രോഗികളുമായി കേരളംതന്നെയാണ് എണ്ണത്തില്‍ മുന്നില്‍. ഇന്നലെ 585 പേര്‍കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 4.3 ലക്ഷം കവിഞ്ഞു. രാജ്യത്ത് ഇതുവരെ 3.21 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇവരില്‍ 3.13 കോടി പേര്‍ രോഗമുക്തിനേടി. നിലവില്‍ 3.85 ലക്ഷം രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.