ഒരു ലാപ്ടോപിലോ ഡെസ്ക്ടോപ്പിലോ ചെയ്യാന്‍ കഴിയുന്നത് കൈയിലൊതുങ്ങുന്ന ഈ ഗാഡ്ജറ്റിലൂടെ പറ്റുമെന്നതാണ് ആപ്പിളിെന്റ ഈ ഉല്പന്നത്തിെന്റ പ്രത്യേകത. കോവിഡ് കാലത്തെ ജോലി ക്രമത്തിലെ മാറ്റങ്ങള്‍ ഈ ഐപാഡിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. കാരണം വര്‍ക്ക് ഫ്രം ഹോം സാഹചര്യത്തില്‍ ഒരേ ഇരിപ്പില്‍ ഇരിക്കാതെ ഇഷ്ടമുള്ള സ്ഥലത്ത് ജോലികള്‍ ചെയ്തുതീര്ക്കാന് ഇത് സഹായിക്കുന്നു. ഇതാണ് വിപണിയില്‍ ആപ്പിളിെന്റ iPAD M1 നെ പ്രിയങ്കരമാക്കുന്നത്.iPad Pro 11-inch,iPad Pro 12.9-inch എന്നീ സൈസുകളിലാണ് ടാബ്ലെറ്റ് വിപണിയിലുള്ളത് . 128 ജിബി മുതല്‍ 2 ടിബി കപ്പാസിറ്റിയുള്ള ഐപാഡുകളാണ് ആപ്പിള്‍ ഇറക്കിയത്. 12.9-inch ന് Liquid Retina XDR display ആണ്. എന്നാല്‍ Liquid Retinaയാണ് 11-inch ഐപാഡ് േന്റത്. സൈസിലും ഡിസ്പ്ലൈയിലും ചില മാറ്റങ്ങള്‍ ഒഴിച്ചാല്‍ iPad Pro 11, 12.9-inch എന്നിവ സവിശേഷതയില്‍ തുല്യമാണ്. വേഗതയേറിയതും കാര്യക്ഷമതയുള്ളതുമായ M1ചിപ്പുകളാണ് ഇവയില്‍ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഐപാഡ് ഇതിനെ M1 iPAD pro എന്ന രീതിയില്‍ ഹൈലൈറ്റ് ചെയ്യുന്നത്.8കോര്‍ സിപിയു, 8-കോര്‍ ജിപിയു, 16-കോര്‍ ന്യൂറല്‍ എഞ്ചിന് എന്നിവ വേഗത്തിലുള്ള പ്രകടനവും മികച്ച ഗ്രാഫിക്സും ലഭ്യമാക്കുന്നു. ടാബിെന്റ സെന്റര്‍ സ്റ്റേജുള്ള അള്‍ട്രാ വൈഡ് 12 മെഗാപിക്സില്‍ ക്യാമറ, മികച്ച ഡെപ്ത്തുള്ള പോര്‍ട്രൈറ്റ് ചിത്രങ്ങളെടുക്കാനും ഫേസ് ഐഡി ഉപയോഗിച്ചുള്ള സുരക്ഷയും ഉറപ്പു വരുത്തുന്നുണ്ട്. ഐപാഡിെന്റ പിന്‍ഭാഗത്തുള്ള 12,10 മെഗാപിക്സിലുള്ള 2 ക്യാമറകള്‍ ആപ്പിളിെന്റ അവസാനത്തെ ഫോണ്‍ സീരീസുകളുടെ ക്യാമറ ക്വാളിറ്റിയെ പോലെയുള്ളതാണ്. 11 ഇഞ്ച് ഡിസ്പ്ലെയുള്ള ഐപാഡ് പ്രൊക്ക് 3200 ദിര്‍ഹവും 12.9 ഇഞ്ച് ഡിസ്പ്ലേയുള്ളതിന് 4400 ദിര്‍ഹവുമാണ് വില.