വ്യവസായി എംഎ യൂസഫ് അലിയുടെ സഹോദരന്‍ അഷ്‌റഫ് അലിയുടെ മകന്റെ വിവാഹ ചടങ്ങില്‍ അതിഥികളായി മലയാളത്തിന്റെ പ്രിയതാരങ്ങള്‍

ഷാര്‍ജയില്‍ നടന്ന ചടങ്ങിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച്‌ പങ്കെടുത്തത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനും വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനുമായായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്. 10 വര്‍ഷം കാലാവധിയുള്ള ദീര്‍ഘകാല താമസ വീസയായ ഗോള്‍ഡന്‍ വീസയ്‌ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ക്ക് ലഭിക്കുന്നത്.വിവിധമേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് ഉള്‍പെടെയുള്ള സിനിമ താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പെടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

Comments (0)
Add Comment