സഞ്ചാരികളെ സ്വാഗതം ചെയ്​ത് ഊ​ട്ടി​​ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍, റോ​സ് ഗാ​ര്‍​ഡ​ന്‍, ദൊ​ഢ​പെ​ഢ ടീ ​പാ​ര്‍​ക്ക്, കു​ന്നൂ​ര്‍ സിം​സ് പാ​ര്‍​ക്ക് എന്നിവിടങ്ങളില്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല​യി 5000ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വെ​ള്ള റോ​സ് പൂ​ക്ക​ള്‍ ന​ല്‍​കി​യാ​ണ് ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നി​ല്‍ സ​ഞ്ചാ​രി​ക​ളെ ഗാ​ര്‍​ഡ​ന്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ച​ത്. ഊ​ട്ടി വ്യാ​പാ​രി​ക​ള്‍ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ടൂ​റി​സ്​​റ്റ്​ പ്ര​വേ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത​ത്. കോ​വി​ഡ് ര​ണ്ടാം വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 20 മു​ത​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ബോട്ട് സവാരി ടിക്കറ്റ്​ നിരക്ക്​ കൂട്ടി

ഗൂ​ഡ​ല്ലൂ​ര്‍: ത​മി​ഴ്​​നാ​ട് ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള കൃ​ത്രി​മ ത​ടാ​ക​ത്തി​ലെ ബോ​ട്ട് സ​വാ​രി ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ര്‍​ധി​പ്പി​ച്ചു. ലോ​ക്​​ഡൗ​ണും ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യും കാ​ര​ണം ക​ന​ത്ത ന​ഷ്​​ട​മാ​ണ് ടൂ​റി​സം വ​കു​പ്പി​ന് നേ​രി​ട്ടി​ട്ടു​ള്ള​ത്. വ​രു​മാ​ന ന​ഷ്​​ടം പ​രി​ഹ​രി​ക്കാ​നാ​ണ് നി​ല​വി​ലെ നി​ര​ക്കി​ല്‍ 25 ശ​ത​മാ​നം വ​ര്‍​ധ​ന വ​രു​ത്തി​യ​ത്.നീ​ല​ഗി​രി ജി​ല്ല​യി​ലെ ഊ​ട്ടി, പൈ​ക്കാ​റ എ​ന്നീ ബോ​ട്ട് ഓ​ഫി​സു​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ ത​ന്നെ വ​ര്‍​ധ​ന ന​ട​പ്പാ​ക്കി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ചാ​ര്‍​ജും ഡെ​പ്പോ​സി​റ്റ് അ​ട​ക്ക​മു​ള്ള വ​ര്‍​ധ​ന​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. എ​ക്സ്​​പ്ര​സ് സ​ര്‍​വി​സു​മു​ണ്ട്. ര​ണ്ടു സീ​റ്റു​ള്ള പെ​ഡ​ല്‍ ബോ​ട്ടി​ന് ശ​നി, ഞാ​യ​ര്‍ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും 250 രൂ​പ​യാ​ണ്. ഡെ​പ്പോ​സി​റ്റ് ഉ​ള്‍​പ്പെ​ടെ 500 രൂ​പ ഈ​ടാ​ക്കും. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ്​ ചാ​ര്‍​ജ്​ 300 രൂ​പ​യും ഡെ​പ്പോ​സി​റ്റ് 300 രൂ​പ​യും ചേ​ര്‍​ത്ത്​ 600 രൂ​പ​യാ​ണ്. എ​ക്സ്പ്ര​സ് ചാ​ര്‍​ജ് 700 രൂ​പ. നാ​ല് സീ​റ്റി​ന്​ 350 രൂ​പ. ഡെ​പ്പോ​സി​റ്റ് 350 രൂ​പ ഉ​ള്‍​പ്പെ​ടെ 700 രൂ​പ. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ടി​ക്ക​റ്റി​ന്​ 400 രൂ​പ. എ​ക്സ്പ്ര​സ് ചാ​ര്‍​ജ് 1000 രൂ​പ​യും.ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ടി​ക്കു​ന്ന എ​ന്‍​ജി​ന്‍ ബോ​ട്ടു​ക​ള്‍​ക്ക് നാ​ലു സീ​റ്റി​ന് 345 രൂ​പ, ഡ്രൈ​വ​ര്‍​ക്ക് 55 രൂ​പ, ഡെ​പ്പോ​സി​റ്റാ​യി 400 ഉ​ള്‍​പ്പെ​ടെ 800 രൂ​പ ഈ​ടാ​ക്കും.

Comments (0)
Add Comment