അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ അല്‍ നുഐമി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അജ്മാെന്റ അധികാരമേറ്റിട്ട് തിങ്കളാഴ്ച 40 വര്‍ഷം തികയുന്നു. 1928 മുതല്‍ 54 വര്‍ഷം അജ്മാന് ഭരിച്ച അദ്ദേഹത്തിെന്റ പിതാവ് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ പിന്‍ഗാമിയായാണ് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 1981 സെപ്റ്റംബര്‍ ആറിന് അധികാരത്തിലെത്തുന്നത്. തെന്റ പിതാവിെന്റ പ്രതിനിധിയായി യു.എ.ഇ സ്ഥാപിക്കുന്നതിനും അതിെന്റ അടിത്തറയെ ശക്തിപ്പെടുത്താനും തേന്റതായ സംഭാവന നല്കി. ശൈഖ് ഹുമൈദിെന്റ ഭരണകാലത്ത് എല്ലാ മേഖലകളിലും അജ്മാന് വികസനിച്ചു. രാജ്യത്തിെന്റ ഉന്നമനത്തിന് കൂടിയാലോചനയുടെ പ്രാധാന്യത്തില്‍ ഉറച്ചു വിശ്വസിച്ച ശൈഖ് ഹുമൈദ് ഒരു ഉത്തരവിലൂടെ അജ്മാന് എക്സിക്യൂട്ടിവ് കൗണ്‍സില്‍ സ്ഥാപിച്ച് മറ്റംഗങ്ങളോടൊപ്പം അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയെ ചെയര്‍മാനായും വൈസ് ചെയര്‍മാനായി ശൈഖ് അഹമ്മദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയെയും നിയമിച്ചു.എമിറേറ്റിെന്റ പുരോഗതിയില്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകള്‍ക്ക് ശൈഖ് ഹുമൈദ് പ്രത്യേക മുന്‍ഗണന നല്കി. ഇതിനായി പുതിയ സ്കൂളുകളും സര്‍വകലാശാലകളും സ്ഥാപിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഭാവനക്ക് ബ്രിട്ടനിലെ ബെഡ്ഫോര്‍ഡ്ഷയര്‍ യൂനിവേഴ്സിറ്റി 2009ല്‍ പിഎച്ച്.ഡി നല്കി. മലേഷ്യ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി 2011ല്‍ തത്വശാസ്ത്രത്തില്‍ ഓണററി പിഎച്ച്.ഡി നല്കി. 2011ല്‍ വിശിഷ്ട അക്കാദമിക് പ്രകടനത്തിനുള്ള ഹംദാന്‍ ബിന്‍ റാഷിദ് ആല് മക്തൂം അവാര്‍ഡും ശൈഖ് ഹുമൈദിന് ലഭിച്ചു.ശൈഖ് ഹുമൈദിെന്റ നിര്‍ദേശമനുസരിച്ച് അജ്മാനില്‍ പ്രാദേശിക, വിദേശ നിക്ഷേപകര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കി. അജ്മാന് ഫ്രീ സോണ്‍ എമിറേറ്റിലെ സംരംഭപ്രവര്ത്തനങ്ങളെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എണ്ണായിരത്തോളം സംരംഭങ്ങള്‍ കൊണ്ട് സമൃദ്ധമാണ് അജ്മാന് ഫ്രീസോണ്‍. അജ്മാന് തുറമുഖം എമിറേറ്റിെന്റ സമ്ബദ്വ്യവസ്ഥയുടെ ഒരു പ്രധാന അടിത്തറയായി ഉയര്‍ത്തുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു. വിനോദസഞ്ചാര മേഖലയില്‍ അജ്മാന് കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിച്ചതും ഇക്കാലത്തുതന്നെ.അജ്മാെന്റ ആരോഗ്യ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.പൗരന്മാര്ക്കും താമസക്കാര്‍ക്കും മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്. സര്‍ക്കാര്‍ വകുപ്പുകള്‍, അധികാരികള്‍, പൊതുസ്ഥാപനങ്ങള്‍, സ്വകാര്യ കമ്ബനികള്‍, ലാഭേച്ഛയില്ലാത്ത സംഘടനകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക പ്രവര്‍ത്തന സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നതിെന്റ ഭാഗമായി അജ്മാന് എക്സലന്‍സ് പ്രോഗ്രാമിന് ഭരണാധികാരി സര്‍വ പിന്തുണയും നല്‍കുന്നുണ്ട്.ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് 1933ല്‍ അജ്മാനിലാണ് ജനിച്ചത്. ചെറുപ്പകാലം മുതല്ക്കേ ഭരണനിര്‍വഹണത്തില്‍ പരിശീലനം ലഭിച്ചിരുന്നു. 1960ലാണ് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അജ്മാനിലെ കിരീടാവകാശിയായി ചുമതലയേല്‍ക്കുന്നത്.