ബാംഗ്ലൂര്‍ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 11 ബോളുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയിന്റുമായി പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ ഓഫ് സാധ്യത ഉറപ്പിക്കുകയും ചെയ്തു.ഒന്നാം വിക്കറ്റില്‍ ഋതുരാജ് ഗെഗ്വാദും ഫഫ് ഡുപ്ലെസിയും 71 റണ്‍സ് നേടിയെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായി. 26 പന്തില്‍ 38 റണ്‍സെടുത്ത ഋതുരാജിനെ ചഹാലിന്റെ പന്തില്‍ വിരാട് കോഹ്‌ലി തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഡുപ്ലെസിയെ ഗ്ലെന്‍ മാക്സ്‌വെല്ലും പുറത്താക്കി.എന്നാല്‍ പിന്നിട് ഇറങ്ങിയ മോയിന്‍ അലിയും അമ്ബാടി റായിഡുവും അവസരത്തിനൊത്ത് ബാറ്റ് വീശി. ഇരുവരെയും പുറത്താക്കിയെങ്കിലും സുരേഷ് റെയ്നയും ധോണിയും ടീമിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.