ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ നേരിട്ടുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കും

സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ്‌​കൂ​ളി​ല്‍ ഓ​ഫ്‌​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തിങ്കളാഴ്​ച ആ​രം​ഭി​ക്കും. അ​ന്നേ ദി​വ​സം 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍​ക്കാ​ണ് ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. ഒ​മ്ബ​ത്, 11 ക്ലാ​സു​ക​ള്‍ ഈ ​മാ​സം 20നും ​ആ​രം​ഭി​ക്കും. കോ​വി​ഡി​നെ​തി​രെ ര​ണ്ട് ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത​വ​രും നേ​രി​ട്ടു​ള്ള ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സ​മ്മ​ത​മാ​ണെ​ന്ന് അ​റി​യി​ച്ച​വ​രു​മാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​ത്. വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍​ക്കും യാ​ത്ര വി​ല​ക്ക് കാ​ര​ണം നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​രും. രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഉ​ച്ച​ക്ക് 1.20വ​രെ​യാ​യി​രി​ക്കും ക്ലാ​സു​ക​ള്‍.ഒ​രേ ക്ലാ​സി​ലെ വി​ദ്യാ​ര്‍ഥി​ക​ളെ ത​ന്നെ ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ച്‌ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഓ​ഫ്​​ലൈ​ന്‍ ക്ലാ​സു​ക​ള്‍. സ്‌​കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ര​ണ്ട് ഡോ​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്നു​ള്ള രേ​ഖ അ​ത​ത് ക്ലാ​സ് ടീ​ച്ച​റെ ഏ​ല്‍​പി​ക്കു​ക​യും ഇ​തി​െന്‍റ കോ​പ്പി ക്ലാ​സി​ലെ​ത്തു​മ്ബോ​ള്‍ കൂ​ടെ സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്. ഒ​റ്റ ഡോ​സ് മാ​ത്ര​മാ​യി വാ​ക്സി​നെ​ടു​ത്ത​വ​ര്‍​ക്ക് ക്ലാ​സി​ല്‍ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ഷ്ക​ര്‍​ഷി​ച്ച മു​ഴു​വ​ന്‍ പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളും കു​ട്ടി​ക​ള്‍ പാ​ലി​ക്ക​ണം. സ്‌​കൂ​ള്‍ കോ​മ്ബൗ​ണ്ടി​ലെ കാ​ന്‍​റീ​ന്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല എ​ന്ന​തു​കൊ​ണ്ട് കു​ട്ടി​ക​ള്‍​ക്കാ​വ​ശ്യ​മു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ള്‍ വീ​ട്ടി​ല്‍​നി​ന്ന്​ കൂ​ടെ ക​രു​തേ​ണ്ട​താ​ണ്. കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലെ​ത്തി​ക്കേ​ണ്ട​തും തി​രി​ച്ചു​കൊ​ണ്ടു​പോ​വേ​ണ്ട​തും ര​ക്ഷി​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രി​ക്കും. കെ.​ജി മു​ത​ല്‍ എ​ട്ടു​വ​രെ ക്ലാ​സു​ക​ള്‍ നി​ല​വി​ല്‍ ന​ട​ക്കു​ന്ന പ്ര​കാ​രം ഓ​ണ്‍​ലൈ​നാ​യി ത​ന്നെ ന​ട​ക്കു​മെ​ന്നും ഓ​ണ്‍​ലൈ​ന്‍, ഓ​ഫ്‌​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്ക് തു​ല്യ​പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​മു​സ​ഫ​ര്‍ ഹ​സ​ന്‍ പു​റ​ത്തി​റ​ക്കി​യ സ​ര്‍ക്കു​ല​റി​ല്‍ അ​റി​യി​ച്ചു.

Comments (0)
Add Comment