ടി. എം. സി മൊബൈൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സമുച്ചയം കവടിയാറിൽ വിദ്യാഭ്യാസം -തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉത്ഘാടനം ചെയ്യുന്നു.

മൊബൈൽ ടെക്നോളജി സ്ഥാപനം ഉദ്ഘാടനം ചെയ്തു     തിരുവനന്തപുരം:നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ആൻഡ് ട്രെയിനിങ് സെന്ററിന്റെ അംഗീകാരം ഉള്ള റ്റി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി,

കവടിയാർ ടി വി എസ് ടവറിൽ അഡ്വ:വി. കെ.പ്രശാന്ത് എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു :വിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

ഷി ടെക്‌നിഷ്യൻ കോഴ്സിന്റ ഉദ്ഘാടനം എം എൽ എ നിർവഹിച്ചു. റ്റി എം സി,എം ടി ജമീൻ യുസുഫ് ആമുഖ പ്രഭാഷണവും, കവടിയാർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് റ്റി. ജെ. മാത്യു. നാക്ടക്ട് ഡയറക്ടർ ആർ. ബിജു, റ്റി എം സി അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ തെക്കൻ സ്റ്റാർ ബാദുഷ, ദേവിക ജെ. എസ്. എന്നിവർ പ്രസംഗിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട്‌ ഫോൺ വിതരണം മന്ത്രി നിർവഹിച്ചു. മൊബൈൽ ഫോൺ, ലാപ്ടോപ്, ഷി ടെക്‌നിഷ്യൻ റിപ്പയറിങ് കോഴ്സ്കൾക്കുള്ള അംഗീകാര പത്രം എം എൽ എ നൽകി.

Comments (0)
Add Comment