പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്ചയാണ് രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ തുറന്നത്.1.46 ലക്ഷം വിദ്യാര്‍ഥികളില്‍ 79,000 പേര് സ്കൂളുകളില്‍ എത്തി. നേരിട്ട് സ്കൂളില്‍ എത്തുന്നതിന് ഇത്രയും േപരാണ് താല്പര്യം അറിയിച്ചിരുന്നത്. നിശ്ചിത ദിവസങ്ങളില്‍ ഒാഫ്ലൈനിലും മറ്റു ദിവസങ്ങളില്‍ ഒാണ്ലൈനിലുമായിരിക്കും ക്ലാസുകള്‍. ഒാഫ്ലൈന്‍ പഠനത്തിന് താല്പര്യം അറിയിക്കാത്തവര്‍ക്ക് ഒാണ്‍ലൈന്‍ പഠന രീതിയായിരിക്കും തുടരുക. ഏത് രീതിവേണമെന്ന് തീരുമാനിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും സ്വാതന്ത്ര്യം നല്‍കിയിരുന്നു.ആദ്യ അധ്യയന ദിവസം വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അല്‍ നുെഎമി വിവിധ സ്കൂളുകള്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ നടത്തിയ തയാറെടുപ്പുകള്‍ അദ്ദേഹം വിലയിരുത്തി. സാമൂഹിക അകലം ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന എല്ലാ മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകള്‍ കൂടക്കൂടെ അണുമുക്തമാക്കുകയും ചെയ്യും.