മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷനല്‍ യു.എ.ഇ ചാപ്റ്ററും ബി.ഡി.ഫോര്‍.യുവും രക്തദാന ക്യാമ്ബ് ഒരുക്കി. അബൂദബി ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്ബ് എക്സി.അംഗം ഷിജീഷ് തൃശൂര്‍ രക്തം നല്കി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ശിഹാബ്, രാജേഷ് കുമാര്‍, ഷെബി എന്നിവര്‍ ആശംസ നേര്‍ന്നു. രക്ഷാധികാരി ശിഹാബ് തൃശൂര്‍ ക്യാമ്ബിന് നേതൃത്വം നല്കി.