പ്ല​സ് വ​ണ്‍ ടൈം​ടേ​ബി​ള്‍ ഉ​ട​ന്‍; കു​ട്ടി​ക​ള്‍​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍

ഇ​ന്നോ തി​ങ്ക​ളാ​ഴ്ച​യോ സ​മ​യ​ക്ര​മം പ​ര​സ്യ​പ്പെ​ടു​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി വ്യ​ക്ത​മാ​ക്കി.അ​ടു​ത്ത​യാ​ഴ്ച​യോ​ടെ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന രീ​തി​യി​ലാ​യി​രി​ക്കും സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കു​ക. കു​ട്ടി​ക​ള്‍​ക്ക് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ട​വേ​ള ന​ല്‍​കി​യാ​യി​രി​ക്കും സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കു​ക. പ​രീ​ക്ഷ​ക​ള്‍​ക്ക് മു​ന്‍​പ് എ​ല്ലാ സ്കൂ​ളി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​കും പ​രീ​ക്ഷ ന​ട​ത്തു​ക​യെ​ന്നും കു​ട്ടി​ക​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്.അ​തേ​സ​മ​യം സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ളും ച​ര്‍​ച്ച​ക​ളും സ​ര്‍​ക്കാ​ര്‍ തു​ട​രും. വി​ഷ​യ​ത്തി​ല്‍ തി​ടു​ക്ക​പ്പെ​ട്ട് തീ​രു​മാ​മെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി ജ​നു​വ​രി​യോ​ടെ ക്ലാ​സു​ക​ള്‍ തു​ട​ങ്ങാ​മെ​ന്ന ആ​ലോ​ച​ന​യും സ​ര്‍​ക്കാ​രി​ന് മു​ന്നി​ലു​ണ്ട്. ഒ​ക്ടോ​ബ​റി​ല്‍ കോ​ള​ജു​ക​ള്‍ തു​റ​ന്ന ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം കൂ​ടി നി​രീ​ക്ഷി​ച്ചാ​കും സ്കൂ​ള്‍ തു​റ​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

Comments (0)
Add Comment