ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസ താരം പെലെയെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്

ശ്വാസതടസ്സം നേരിട്ടതിനേത്തുടര്‍ന്നാണിത്. 80 കാരനായ താരത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.വന്‍കുടലില്‍ ട്യൂമറുണ്ടായതിനെത്തുടര്‍ന്നാണ് പെലെയെ സാവോപോളോയിലുള്ള ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പിന്നീട് ആരോഗ്യസ്ഥിതിയില്‍ പുരോഗതി കൈവരിച്ച താരത്തെ ഐ.സി.യുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയിരുന്നു.പക്ഷെ റൂമില്‍ എത്തിയ ശേഷം ശ്വാസതടസ്സം നേരിട്ടതോടെ താരത്തെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്. മകള്‍ കെല്ലി നാസിമെന്റോയാണ് പെലെയോടൊപ്പമുളളത്. ആശുപത്രിയില്‍ നിന്ന് പെലെയും മകളും ഒന്നിച്ചെടുത്ത ഒരു സെല്‍ഫി ഈയിടെ വൈറല്‍ ആയിരിന്നു.

Comments (0)
Add Comment