മടക്കത്തില്‍ ഫെര്‍ഗൂസന് നന്ദിയറിയിച്ച്‌ റൊണാള്‍ഡോ

എല്ലാ നന്ദിയും മുന്‍ യുണൈറ്റഡ് പരിശീലകനായ അലെക്‌സ് ഫെര്‍ഗൂസനാണന്നാണ് റൊണാള്‍ഡോ പറയുന്നത്. തന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ചതും, തെറ്റുകള്‍ തിരുത്തി മുന്നോട്ട് നയിച്ചതും പരിശീലകനാണ്. യുവന്റസൂം, റയല്‍മാഡ്രിഡും വിട്ടെങ്കിലും പരിശീലകരുമായി നല്ല ബന്ധമാണെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.എന്നാല്‍ പരിശീലകരില്‍ ഏറെ സ്വാധീനിച്ചത് അലക്‌സ് ഫെര്‍ഗൂസനെന്നും റൊണാള്‍ഡോ വ്യക്തമാക്കി. തനിക്ക് അച്ഛനെപ്പോലെയാണ് ഫെര്‍ഗൂസന്‍. അത്രയേറെ കരുതല്‍ നല്‍കി. എന്നും തന്റെ കാര്യങ്ങള്‍ വിളിച്ച്‌ തിരക്കിയിരുന്നെന്നും റൊണാള്‍ഡോ വ്യക്തമാക്കുന്നു.

Comments (0)
Add Comment