മലബാർ സമര ചരിത്രത്തെ ഹിന്ദു വിരുദ്ധ കലാപമായും സമരത്തിന് നേതൃത്വം കൊടുത്ത വാരിയം കുന്നനെയും ആലി മുസ്ല്യാരെയും മതവിദ്വേഷികളായും ചിത്രീകരിക്കാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി പ്രസ്താവിച്ചു.
മുസ്ലിം ലീഗ് പെരുന്താന്നി – വള്ളക്കടവ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളും മുസ്ലിങ്ങളും തോളോട് തോൾ ചേർന്ന് ബ്രീട്ടഷ് കാർക്കെതിരെ നടത്തിയ മലബാർ സമര പോരാട്ടങ്ങളെ ഹിന്ദു വിരുദ്ധ ലഹളയായി ചിത്രീകരിക്കുന്നത് ന്യായമല്ല. ഹൈന്ദവ സഹോദരന്മാരെ ഉപദ്രവിക്കരുതെന്നും അവരെ നിർബന്ധിച്ച് മതം മാറ്റരുതെന്നും ഹിന്ദുക്കളും മുസ്ലിങ്ങളും എതിരാണെന്നുള്ള തോന്നൽ പോലുമുണ്ടാക്കരുതെന്നും വാരിയം കന്നത്ത് കുഞ്ഞഹമ്മദ് ഹാജി തൻ്റെ പ്രഭാഷണങ്ങളിൽപ്രത്യേകം ഉണർത്തിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ ആദരിക്കുന്ന നേതാവായിരുന്നു വാരിയം കുന്നൻ. സ്വാതന്ത്ര്യ സമര പോരാളികളെ ഒറ്റുകൊടുത്ത ചില ചാരന്മാരെ അദ്ധേഹം വധിച്ചിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ അതിൽ ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം നാമധാരികളായ ചില ആനക്കയം ചേക്കുട്ടി മാരുമുണ്ട്. ബ്രട്ടീഷ് കാർക്ക് നിരന്തരമായി മാപ്പ് എഴുതി കൊടുത്ത വരുടെ പിൻഗാമികളാണ് മലബാർ സമരത്തെയും വാരിയൻ കുന്നനെയും വികലമാക്കുന്നത്. മക്കയിൽ പോയി സുഖമായി ജീവിക്കാനുള്ള അവസരം ലഭിച്ചിട്ടും ജന്മനാടിന് വേണ്ടി ജീവത്യാഗം ചെയ്ത ചരിത്രമാണ് വാരിയം കുന്നനുള്ളത്. ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരെ പൗരസമൂഹം ജാഗ്രത കൈ കൊള്ളണമെന്നും പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി കൂട്ടിച്ചേർത്തു.എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.മാ ഹീൻ അബൂബേക്കർ അദ്ധ്യക്ഷത വഹിച്ചു. പെരുന്താന്നി വാർഡ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി കലാപ്രേമി മാഹീൻ, ഭാരവാഹികളായ ഷംസീർതാജുദീൻ, തെക്കൻ സ്റ്റാർ ബാദുഷ, ഷമീം, ബംഗ്ലാവിൽ റഷീദ് എന്നിവർ പ്രസംഗിച്ചു