ദുബൈ സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് നടക്കുന്ന മത്സരത്തില്‍ ദീര്‍ഘദൂര ഓട്ടക്കാര്‍ക്കും ഫിറ്റ്നസ് പ്രേമികള്‍ക്കും ക്ലാസിക് അഞ്ചു കി.മീറ്റര്‍, ഫ്ലാറ്റ്-ഫാസ്റ്റ് 10 കി.മീറ്റര്‍, 21 കി.മീറ്റര്‍ എന്നിവയില്‍ മത്സരിക്കാനുള്ള അവസരം ലഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യസുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ചാവും പരിപാടി സംഘടിപ്പിക്കുക. 16 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ കഴിയുക. വാക്സിനേഷന് പൂര്‍ത്തിയായിരിക്കണം. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി, ഗേറ്റ് ബില്‍ഡിങ്ങിന് മുന്നില്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് മത്സരം നടക്കുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്
www.promosevensports.com/race/mai-dubai-registration/
എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 10ന് മുമ്ബായി രജിസ്റ്റര്‍ ചെയ്യണം.