മദ്രാസ് ഐഐഡിയാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം. ബംഗളൂരു ഐഐഎസ്‌സിയാണ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ബോംബെ ഐഐടിക്ക് മൂന്നാം റാങ്കാണുള്ളത്. മികച്ച പത്ത് എന്‍ജിനിയറിങ് കോളജുകളുടെ പട്ടികയില്‍ എട്ട് ഐഐടികളും രണ്ട് എന്‍ഐടികളും ഇടം നേടി.
രാജ്യത്തെ ഏറ്റവും മികച്ച കോളേജ് ഡല്‍ഹി മിറാന്‍ഡ ഹൗസ് ആണ്. ഡല്‍ഹിയിലെ തന്നെ ലേഡി ശ്രീറാം കോളജ് രണ്ടാമതും ചെന്നൈ ലയോള മൂന്നാമതും ആണ്. ഡല്‍ഹി എയിംസ് ആണ് രാജ്യത്തെ മികച്ച മെഡിക്കല്‍ കോളജ്. ചണ്ഡിഗഢ് പിജിഐഎംഇആര്‍ രണ്ടാം റാങ്കും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മൂന്നാം റാങ്കും നേടി. മെഡിക്കല്‍ കോളേജുകളുടെ പട്ടികയില്‍ ഏഴാമതുള്ള കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമാണ് ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് ഇടം നേടിയ ഏക മെഡിക്കല്‍ കോളേജ്.
ബംഗളൂരു ഐഐഎസ്‌സിയാണ് മികച്ച ഗവേഷണ സ്ഥാപനം. മദ്രാസ് ഐഐടിക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം റാങ്ക്. ബോംബെ ഐഐടി മൂന്നാമത് എത്തി. മികച്ച ബിസിനസ് പഠന കോളജ് ആയി ഐഐഎം അഹമ്മദാബാദിനെ തെരഞ്ഞെടുത്തു. ജാമിയ ഹംദര്‍ദ് ആണ് ഫാര്‍മസി പഠനത്തില്‍ മുന്നിലുള്ളത്.
NIRF 2020: രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകള്‍
എന്‍ഐആര്‍എഫ് റാങ്കിംഗ് 2020 അനുസരിച്ച്, രാജ്യത്തെ മികച്ച 15 മെഡിക്കല്‍ കോളേജുകള്‍ ഇതാ:
റാങ്ക് 1: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ന്യൂഡല്‍ഹി: സ്കോര്‍ – 90.69
റാക്ക് 2: പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ചണ്ഡീഗഡ്: സ്കോര്‍ – 80.06
റാങ്ക് 3: ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, വെല്ലൂര്‍: സ്കോര്‍ – 73.56
റാങ്ക് 4: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്, ബാംഗ്ലൂര്‍: സ്കോര്‍ – 71.35
റാങ്ക് 5: സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ലക്നൗ: സ്കോര്‍ – 70.21
റാങ്ക് 6: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരാണസി: സ്കോര്‍ – 64.72
റാങ്ക് 7: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് & റിസര്‍ച്ച്, കൊച്ചി: സ്കോര്‍ – 64.39
റാങ്ക് 8: ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ & റിസര്‍ച്ച്, പുതുച്ചേരി: സ്കോര്‍ – 63.17
റാങ്ക് 9: കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, മണിപ്പാല്‍: സ്കോര്‍ – 62.84
റാങ്ക് 10: കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി, ലക്നൗ: സ്കോര്‍ – 62.20
റാങ്ക് 11: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ്, ന്യൂഡല്‍ഹി: സ്കോര്‍ – 61.58
റാങ്ക് 12: മദ്രാസ് മെഡിക്കല്‍ കോളേജ് ആന്‍ഡ് സര്‍ക്കാര്‍ ജനറല്‍ ആശുപത്രി, ചെന്നൈ: സ്കോര്‍ – 58.84
റാങ്ക് 13: ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ചെന്നൈ: സ്കോര്‍ – 57.90
റാങ്ക് 14: സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ബെംഗളൂരു: സ്കോര്‍ – 57.83
റാങ്ക് 15: അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, അലിഗഡ്: സ്കോര്‍ – 56.22
– NEET PG 2021: നീറ്റ് അഡ്മിറ്റ് കാര്‍ഡ് ഇന്നുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം; ചെയ്യേണ്ടതിത്ര മാത്രം!
NIRF 2021: ഇന്ത്യയിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകള്‍
റാങ്ക് 1: ഐഐടി-മദ്രാസ്
റാങ്ക് 2: ഐഐടി-ഡല്‍ഹി
റാങ്ക് 3: ഐഐടി-ബോംബെ
റാങ്ക് 4: ഐഐടി-കാണ്‍പൂര്‍
റാങ്ക് 5: ഐഐടി ഖരഗ്പൂര്‍
റാങ്ക് 6: ഐഐടി-റൂര്‍ക്കി
റാങ്ക് 7: ഐഐടി-ഗുവാഹത്തി
റാങ്ക് 8: ഐഐടി-ഹൈദരാബാദ്
റാങ്ക് 9: NIT തിരുച്ചിറപ്പള്ളി
റാങ്ക് 10: എന്‍ഐടി സുരത്കല്‍
IISc ഗവേഷണത്തില്‍ മികച്ചത്
റാങ്ക് 1: IISc ബെംഗളൂരു
റാങ്ക് 2: ഐഐടി-മദ്രാസ്
റാങ്ക് 3: ഐഐടി-ബോംബെ
റാങ്ക് 4: ഐഐടി-ഡല്‍ഹി
റാങ്ക് 5: ഐഐടി-ഖരഗ്പൂര്‍
ഇന്ത്യയിലെ മികച്ച ബി-സ്കൂള്‍
റാങ്ക് 1: ഐഐഎം അഹമ്മദാബാദ്
റാങ്ക് 2: ഐഐഎം ബാംഗ്ലൂര്‍
റാങ്ക് 3: ഐഐഎം കൊല്‍ക്കത്ത
റാങ്ക് 4: ഐഐഎം കോഴിക്കോട്
റാങ്ക് 5: ഐഐടി-ഡല്‍ഹി
ഇന്ത്യയിലെ മികച്ച സര്‍വ്വകലാശാലകള്‍
റാങ്ക് 1: IISc ബെംഗളൂരു
റാങ്ക് 2: ജെഎന്‍യു
റാങ്ക് 3: BHU
റാങ്ക് 4: കല്‍ക്കട്ട യൂണിവേഴ്സിറ്റി
റാങ്ക് 5: അമൃത വിശ്വ വിദ്യാപീഠന്‍
റാങ്ക് 6: ജാമിയ മിലിയ ഇസ്ലാമിയ
റാങ്ക് 7: മണിപ്പാല്‍ അക്കാദമി ഉന്നത വിദ്യാഭ്യാസം
റാങ്ക് 8: ജാദവ്പൂര്‍ യൂണിവേഴ്സിറ്റി
റാങ്ക് 9: ഹൈദരാബാദ് സര്‍വകലാശാല
റാങ്ക് 10: അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി
NIRF ഇന്ത്യയിലെ മികച്ച കോളേജുകളുടെ പട്ടിക
റാങ്ക് 1: മിറാന്‍ഡ ഹൗസ്
റാങ്ക് 2: ലേഡി ശ്രീറാം കോളേജ്
റാങ്ക് 3: ലയോള കോളേജ്
റാങ്ക് 4: സെന്റ് സേവ്യേഴ്സ് കോളേജ്
റാങ്ക് 5: രാമകൃഷ്ണ മിഷന്‍ വിഷയമന്ദിരം
റാങ്ക് 6: പിഎസ്ജിആര്‍ കൃഷ്ണമ്മാള്‍ കോളേജ് ഫോര്‍ വുമണ്‍
റാങ്ക് 7: പ്രസിഡന്‍സി കോളേജ്
റാങ്ക് 8: സെന്റ് സ്റ്റീഫന്‍സ് കോളേജ്, ഡല്‍ഹി
റാങ്ക് 9: ഹിന്ദു കോളേജ്
റാങ്ക് 10: ശ്രീറാം കോളേജ് ഓഫ് കൊമേഴ്സ്
NIRF 2021: ഇന്ത്യയിലെ മികച്ച ഡെന്റല്‍ കോളേജുകള്‍
റാങ്ക് 1: മണിപ്പാല്‍ കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ്
റാങ്ക് 2: ഡി വൈ പാട്ടീല്‍ വിദ്യാപീഠം
റാങ്ക് 3: സവീത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്നിക്കല്‍ സയന്‍സ്
റാങ്ക് 4: മൗലാന ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ്, ഡല്‍ഹി
റാങ്ക് 5: കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി, ലക്നൗ
NLSUI ബെംഗളൂരു ഇന്ത്യയിലെ മികച്ച നിയമ കോളേജ്
റാങ്ക് 1: NLSIU, ബെംഗളൂരു
റാങ്ക് 2: NLU, ഡല്‍ഹി
റാങ്ക് 3: NALSAR നിയമ സര്‍വകലാശാല
റാങ്ക് 4: പശ്ചിമ ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സ്
റാങ്ക് 5: ഐഐടി ഖരഗ്പൂര്‍
NIRF 2021: മികച്ച ആര്‍ക്കിടെക്ചര്‍ കോളേജുകള്‍
റാങ്ക് 1: ഐഐടി റൂര്‍ക്കി
റാങ്ക് 2: NIT കോഴിക്കോട്
റാങ്ക് 3: ഐഐടി ഖരഗ്പൂര്‍
റാങ്ക് 4: സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ഡല്‍ഹി
റാങ്ക് 5: സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്ലാനിംഗ് ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റി, അഹമ്മദാബാദ്
Published by:Anuraj GR First published: September 09, 2021, 15:16 IST
aiims delhi Education Minister Dharmendra Pradhan IISc Bengaluru IIT Madras NIRF Ranking 2021
nirf-2021