‘വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച സിനിമയാണ് ‘വാരിയംകുന്നന്‍’. വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

പൃഥ്വിരാജിനും കുടുംബത്തിനും സംവിധായകനുമെല്ലാം എതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു.സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി എന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ”വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി, ഇനിയൊരു വാരിയംകുന്നനും കേരളമണ്ണില്‍ ഉണ്ടാകാന്‍ അനുവദിക്കരുത്” എന്ന അഘോരി ഹിന്ദു ഗ്രൂപ്പിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ വാരിയംകുന്നനില്‍ നിന്നും പിന്‍മാറിയതില്‍ ആശംസകള്‍ അറിയിച്ചുള്ള കമന്റുകളും എത്തുന്നുണ്ട്. എന്നാല്‍ പൃഥ്വിരാജോ ആഷിഖ് അബുവോ ഈ പ്രചാരണങ്ങളോട് പ്രതികരിച്ചിട്ടില്ല.

Comments (0)
Add Comment