പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എന്‍ജി. ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ആല് ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിെന്റ ഹരിതവത്കരണ, വനവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിെന്റ ഭാഗമായാണ് കാപിറ്റല്‍ മുനിസിപ്പാലിറ്റിയിലും മറ്റ് മൂന്ന് മുനിസിപ്പാലിറ്റികളിലും നഴ്സറികള്‍ ആരംഭിച്ചത്. കാര്ഷികോല്പാദനം വര്‍ധിപ്പിക്കുകയാണ് നഴ്സറികളുടെ മുഖ്യലക്ഷ്യം. ഇതോടൊപ്പം, തെരുവുകളിലും കവലകളിലും പൂന്തോട്ടങ്ങളിലും പാര്‍ക്കുകളിലും ഹരിത മേഖല വര്‍ധിപ്പിക്കാനും നഴ്സറികളില്‍നിന്നുള്ള തൈകള്‍ ഉപയോഗപ്പെടുത്തും.1000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ സല്‍മാനിയ പാര്‍ക്കില്‍ ആരംഭിച്ച നഴ്സറിയില്‍ ഇൗന്തപ്പന തൈകള്‍ ഉല്പാദിപ്പിക്കും. കവലകളിലും മറ്റും ഇൗന്തപ്പനകള്‍ നട്ടുപിടിപ്പിക്കുന്നതിന് ഇവിടെനിന്നുള്ള തൈകള്‍ ഉപയോഗിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. നാലായിരത്തിലധികം വ്യത്യസ്ത ചെടികളും മരങ്ങളും നഴ്സറിയില്‍ ഉല്പാദിപ്പിക്കുന്നു. കൂടാതെ, അടുത്ത നടീല്‍ സീസണില്‍ പതിനായിരത്തിലധികം ചെടികളും മരങ്ങളും നഴ്സറിയില്‍ നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഥാരി നഴ്സറിയിലും നിരവധി തൈകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. സതേണ്‍ മുനിസിപ്പാലിറ്റിക്ക് കീഴില്‍ റിഫയിലെ ഗ്രാന്‍ഡ് ഖലീഫ പാര്‍ക്കില്‍ 2000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ നഴ്സറിയും സ്ഥാപിച്ചിട്ടുണ്ട്. നോര്‍തേണ്‍ മുനിസിപ്പാലിറ്റിയിലെ ഹമദ് ടൗണ്‍ നഴ്സറിയിലും മുഹറഖ് മുനിസിപ്പാലിറ്റിയിലെ കാസിനോ നഴ്സറിയിലും ആയിരക്കണക്കിന് തൈകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്.